കണ്ണീരും സ്വപ്നങ്ങളും

കണ്ണീരും സ്വപ്നങ്ങളും
Music:
എം എസ് ബാബുരാജ്
Lyricist:
പി ഭാസ്ക്കരൻ
Singer:
കെ ജെ യേശുദാസ്

കണ്ണീരും സ്വപ്നങ്ങളും
വിൽക്കുവനായ്‌ വന്നവൻ ഞാൻ
ഇന്നു നിന്റെ മന്ദിരത്തിൻ
സുന്ദരമാം ഗോപുരത്തിൽ
കണ്ണീരും സ്വപ്നങ്ങളും

കണ്മഷിയും കുങ്കുമവും
കരിവളയും വാങ്ങിടുവാൻ (2)
കണ്മണി നീ ഓടി വന്നൂ (2)
പൊൻപണമായ്‌ മുന്നിൽ നിന്നു
കണ്ണീരും സ്വപ്നങ്ങളും
വിൽക്കുവനായ്‌ വന്നവൻ ഞാൻ
കണ്ണീരും സ്വപ്നങ്ങളും

ജീവിതമെന്നാൽ നിനക്കൊരു
മാതളപ്പൂ മലർവനംതാൻ (2)
ജീവിതമീ പാവങ്ങൾക്കോ
പാദം പൊള്ളും പാഴ്‌മരു താൻ
കണ്ണീരും സ്വപ്നങ്ങളും
വിൽക്കുവനായ്‌ വന്നവൻ ഞാൻ
കണ്ണീരും സ്വപ്നങ്ങളും

താരകങ്ങൾ നിന്റെ കണ്ണിൽ
പ്രേമപൂജാ മാളികകൾ (2)
താഴെ നിൽക്കും എന്റെ കണ്ണിൽ
പാരിൻ ബാഷ്പഭാരമല്ലൊ
കണ്ണീരും സ്വപ്നങ്ങളും
വിൽക്കുവനായ്‌ വന്നവൻ ഞാൻ
കണ്ണീരും സ്വപ്നങ്ങളും

ഇല്ല ദുനിയാവിൽ ഖൈർ ചെയ്യും പൂമാൻ

Singer : MS Baburaj

ഇല്ല ദുനിയാവിൽ ഖൈർ ചെയ്യും പൂമാൻ
ഇല്ല കണ്ണുനീർ തുടയ്ക്കുന്നൊരിൻസാൻ
ഇല്ല യതീമിനെ തുണയ്ക്കുന്ന മുസൽമാൻ
അല്ലാഹുവേ ഇത് വല്ലാത്തൊരുസാമാന്
ഇല്ല ദുനിയാവിൽ ഖൈർ ചെയ്യും പൂമാൻ
ഇല്ല കണ്ണുനീർ തുടയ്ക്കുന്നൊരിൻസാൻ…

ഉണ്ടോ ശെരിക്കുള്ളിൽ ഈമാനുറപ്പു
ഉണ്ടോ ഹറാമിനോടൊത്തിരി വെറുപ്പ്
ഉണ്ടോ ഹലാലിനോടല്പം മടുപ്പ്
അല്ലാഹുവേ ഇത് വല്ലാത്തൊരുസാമാന്. ..
ഇല്ല ദുനിയാവിൽ ഖൈർ ചെയ്യും പൂമാൻ
ഇല്ല കണ്ണുനീർ തുടയ്ക്കുന്നൊരിൻസാൻ

ഉണ്ടോ ശെരിക്കുള്ള നിസ്കാരമിവിടെ
ഉണ്ടോ റമളാനിൽ നോമ്പുകൾ ഇവിടെ ..
ഉണ്ടോ സദാക്കയും സക്കാത്തും ഇവിടെ
അല്ലാഹുവേ ഇതുവല്ലാത്തൊരുസാമാന്
ഇല്ല ദുനിയാവിൽ ഖൈർ ചെയ്യും പൂമാൻ
ഇല്ല കണ്ണുനീർ തുടയ്ക്കുന്നൊരിൻസാൻ

ആരാണ് ഹജ്ജിന്ന് പോകുന്നതിവിടെ
നേരായ പണമാണോ പോക്കുന്നതവിടെ. ..
പേരിനൊരു ഹജ്ജിയായി തീരുവാനല്ലേ
അല്ലാഹുവേ ഇത് വല്ലാത്തൊരുസാമാന്

ഇല്ല ദുനിയാവിൽ ഖൈർ ചെയ്യും പൂമാൻ
ഇല്ല കണ്ണുനീർ തുടയ്ക്കുന്നൊരിൻസാൻ
ഇല്ല യതീമിനെ തുണയ്ക്കുന്ന മുസൽമാൻ
അല്ലാഹുവേ ഇത് വല്ലാത്തൊരുസാമാന്
ഇല്ല ദുനിയാവിൽ ഖൈർ ചെയ്യും പൂമാൻ
ഇല്ല കണ്ണുനീർ തുടയ്ക്കുന്നൊരിൻസാൻ…

അറുവാഹുകൾ പിതാവേ

Singer : രണ്ടത്താണി ഹംസ

അറുവാഹുകൾ പിതാവേ
അഹ് ലമൽ ഹുദാ നിലാവേ
സബ് ഹാലമിൽ ചെങ്കോലേ
നബി മുസ്തഫ റസൂലെ. …2
(അറുവാഹുകൾ പിതാവേ )

അറബികുലം ഖുറൈശി
അരുമാ മക്കാ സ്വാദേശി. ….2
അഴകേറും ആമിനാവിൽ
കൈവന്ന പൂന്നിലവ്. ……2
(അറുവാഹുകൾ പിതാവേ. ..)

ആലത്തിനാ ഗാ ബീജ
അഹമ്മദ് നബി സിറാജാ. ….2
ഉലഗേക ഉൽ സുകന്താ
ഇറയോൻ അരുൾ നിലാവേ. …
(അറുവാഹുകൾ പിതാവേ. ..)

അഷ്‌റഫുൽ ഖോൽക് ത്വാഹാ മസ്തേറ്റം വീശും ദേഹ. ….2
ആശ KT മുഹ്‌യുദീനിൽ
പ്രഭ നൽകിടും നിലാവേ. ….
അറുവാഹുകൾ പിതാവേ
അഹ് ലമൽ ഹുദാ നിലാവേ
സബ് ഹാലമിൽ ചെങ്കോലേ
നബി മുസ്തഫ റസൂലെ. …

മഴയിൽ കുളിച്ച മരങ്ങളെ

Album : Akale Mounam Pol

Singer : Umbayi

Lyricist : Sachidanandan

മഴയിൽ കുളിച്ച മരങ്ങളെ നിങ്ങൾ കണ്ടുവോ
മറവിയിൽ എൻ പോയ ബാല്യം
കണ്ടുവോ മറവിയിൽ എൻപോയ ബാല്യം…..2
ഒരു വേള കാണുമേ കാതലിൽ പണ്ടെന്റെ
ചെറു നഖം കോറിയ ചിത്രം…….
( മഴയിൽ കുളിച്ച മരങ്ങളെ…)

 ഒരു കൊമ്പിൽ ഉണ്ടാകാം ഞാൻ     തൂങ്ങിയാടിയ
 വിരലടയാളങ്ങൾ എന്നും......2
 ഇളകളെല്ലാം പുതുതെങ്കിലും വേരിന്
 പനിയുടെ കുളിരല്പം കാണും.....

       ( മഴയിൽ കുളിച്ച മരങ്ങളെ...)

 ഒരു പിടി നെല്ലിപ്പൂ ഒരു വാഴ തേൻതുള്ളി 
 ഒരു മഞ്ചാടികുരു കാണും.....2
 ഒരു കരി കട്ടതെൻ എരിയും കിനാക്കളും
 ഒരു വാക്കിന് കാത്തിരിട്ട വയലും......

        ( മഴയിൽ കുളിച്ച മരങ്ങളെ...)

 ഒരു കിളി കുഞ്ഞിന്നായ് പുലരിതെൻ തരാട്ടും
 മുലയൂട്ടും ചന്ദ്രനും കാണും........2
 കടവിൽ നിന്നൊരു ഭ്രാന്തി കരയുമ്പോൾ
 വീശിയൊരിടിമിന്നലിൻ തീ പൊരിയും...

ഒരു കൊമ്പിൽ ഉണ്ടാകാം ഞാൻ തൂങ്ങിയാടിയ
വിരലടയാളങ്ങൾ എന്നും……2
ഇളകളെല്ലാം പുതുതെങ്കിലും വേരിന്
പനിയുടെ കുളിരല്പം കാണും…..

( മഴയിൽ കുളിച്ച മരങ്ങളെ…)

ഒരു പിടി നെല്ലിപ്പൂ ഒരു വാഴ തേൻതുള്ളി
ഒരു മഞ്ചാടികുരു കാണും…..2
ഒരു കരി കട്ടതെൻ എരിയും കിനാക്കളും
ഒരു വാക്കിന് കാത്തിരിട്ട വയലും……

( മഴയിൽ കുളിച്ച മരങ്ങളെ…)

        ( മഴയിൽ കുളിച്ച മരങ്ങളെ...)

ഒരു കിളി കുഞ്ഞിന്നായ് പുലരിതെൻ തരാട്ടും
മുലയൂട്ടും ചന്ദ്രനും കാണും……..2
കടവിൽ നിന്നൊരു ഭ്രാന്തി കരയുമ്പോൾ
വീശിയൊരിടിമിന്നലിൻ തീ പൊരിയും…മഴയിൽ കുളിച്ച മരങ്ങളെ നിങ്ങൾ കണ്ടുവോ
മറവിയിൽ എൻ പോയ ബാല്യം
കണ്ടുവോ മറവിയിൽ എൻപോയ ബാല്യം…..2
ഒരു വേള കാണുമേ കാതലിൽ പണ്ടെന്റെ
ചെറു നഖം കോറിയ ചിത്രം…….
മഴയിൽ കുളിച്ച മരങ്ങളെ. …..

മറക്കാൻ കഴിയില്ല പഴയകാലം

Singer : Vadakara Krishnadas

Lyricist : PT Abdurahiman

മറക്കാൻ കഴിയില്ല പഴയകാലം
മനസ്സിൽ കളി പെണ്ണിന് മെലിഞ്ഞ കോലം
നാട്ടുമ്പുറത്തിന്റെ കുളിരും കൊണ്ട്
നാട്ടിലാവളെന്നും കഴിയുന്നുണ്ട്….
മറക്കാൻ കഴിയില്ല പഴയകാലം
മനസ്സിൽ കളി പെണ്ണിന് മെലിഞ്ഞ കോലം……

അന്നാ കുരുന്നെന്നെ എതിർക്കുന്നോള്
ഉണ്ണി ചുന മാങ്ങാ മണക്കുന്നോള്…… 2
മക്കത്തഷഹീദതൻ കഥ പറഞ്ഞു
സുക്ക്‌ സുറാൻ കടൽ കടക്കുന്നോള്….2
മറക്കാൻ കഴിയില്ല പഴയകാലം
മനസ്സിൽ കളി പെണ്ണിന് മെലിഞ്ഞ കോലം…….

അരിശം നടിക്കുമ്പോൾ പിരിശം ഖൽബിൽ
ആശകിൽ വളർന്നപ്പോൾ ദുആകൾ റബ്ബിൽ
സഖിയാം അവൾക്കന്യനൊരുത്തനെത്തി
സഹിക്കാൻ കഴിയാതെ ഇവനിങ്ങെത്തി…2

മറക്കാൻ കഴിയില്ല പഴയകാലം
മനസ്സിൽ കളി പെണ്ണിന് മെലിഞ്ഞ കോലം
നാട്ടുമ്പുറത്തിന്റെ കുളിരും കൊണ്ട്
നാട്ടിലാവളെന്നും കഴിയുന്നുണ്ട്….
മറക്കാൻ കഴിയില്ല പഴയകാലം
മനസ്സിൽ കളി പെണ്ണിന് മെലിഞ്ഞ കോലം……

  അന്നാ കുരുന്നെന്നെ എതിർക്കുന്നോള്
  ഉണ്ണി ചുന മാങ്ങാ മണക്കുന്നോള്...... 2
  മക്കത്തഷഹീദതൻ കഥ പറഞ്ഞു
  സുക്ക്‌ സുറാൻ കടൽ കടക്കുന്നോള്....2
  മറക്കാൻ കഴിയില്ല പഴയകാലം
  മനസ്സിൽ കളി പെണ്ണിന് മെലിഞ്ഞ കോലം.......

  അരിശം നടിക്കുമ്പോൾ പിരിശം ഖൽബിൽ
  ആശകിൽ വളർന്നപ്പോൾ ദുആകൾ റബ്ബിൽ
  സഖിയാം അവൾക്കന്യനൊരുത്തനെത്തി
  സഹിക്കാൻ കഴിയാതെ ഇവനിങ്ങെത്തി...2

  മറക്കാൻ കഴിയില്ല പഴയകാലം
  മനസ്സിൽ കളി പെണ്ണിന് മെലിഞ്ഞ കോലം
  നാട്ടുമ്പുറത്തിന്റെ കുളിരും കൊണ്ട്
  നാട്ടിലാവളെന്നും കഴിയുന്നുണ്ട്....
  മറക്കാൻ കഴിയില്ല പഴയകാലം
  മനസ്സിൽ കളി പെണ്ണിന് മെലിഞ്ഞ കോലം......

ഏതൊരപൂര്‍വ്വനിമിഷത്തില്‍ നീയെന്

Album: Paduka Saigal Padoo

Singer : Umbayi

ഏതൊരപൂര്‍വ്വനിമിഷത്തില്‍ നീയെന്
ഏദന്‍ മലര്‍ത്തോപ്പില്‍ വന്നൂ?
മുന്തിരിവള്ളി തളിര്‍ത്തതു പോലൊരു
പുഞ്ചിരിയാലെന്‍ മനംകവര്‍ന്നൂ
ഏതൊരപൂര്‍വ്വനിമിഷത്തില്‍ നീയെൻ ‍….

ഇടതൂര്‍ന്ന കരിമുന്തിരിക്കുല പോലേ നിന്‍
മുടിയഴിഞ്ഞുലയുകയായീ
ഇരുനീലമുന്തിരിക്കനികള്‍ പോലേ നിന്റെ
മിഴികള്‍ തിളങ്ങുകയായീ
ഏതൊരപൂര്‍വ്വനിമിഷത്തില്‍ നീയെൻ. ..

ചൊടിയിലെ ചെമ്മുന്തിരികളാലാദ്യത്തെ
മധുരം നീ നേദിക്കയായീ….2
ഒരു ഹര്‍ഷോന്മാദത്തിന്‍ ലഹരിയില്‍
പടരും മലര്‍വള്ളിയായീ…..2
ഏതൊരപൂര്‍വ്വനിമിഷത്തില്‍ ‍….

മിഴിതുറന്നാദ്യമായ് നഗ്നതയെന്തെന്ന-
റിയവേ, ലജ്ജയില്‍ മുങ്ങി….2
തലകുനിച്ചോമനേ, നീ നില്ക്കെ, മുന്തിരി-
ത്തളിരില നാണം മറയ്ക്കയായീ

ഏതൊരപൂര്‍വ്വനിമിഷത്തില്‍ നീയെന്റെ
ഏദന്‍ മലര്‍ത്തോപ്പില്‍ വന്നൂ?
മുന്തിരിവള്ളി തളിര്‍ത്തതു പോലൊരു
പുഞ്ചിരിയാലെന്‍ മനംകവര്‍ന്നൂ
ഏതൊരപൂര്‍വ്വനിമിഷത്തില്‍ നീയെൻ ‍…

അമ്മേ അനുപമ സൗന്ദര്യമേ

Album: Priye Pranayini

Singer : Umbayi

അമ്മേ അനുപമ സൗന്ദര്യമേ
എന്റെ അറിവിന്റെ ആത്മീയ ദർശനമേ. .2
നീയെനിക്കേകിയ സ്നേഹ വർഷത്തിന്റെ
ഓർമ്മകൾ എങ്ങിനെ മറക്കും അമ്മേ
ഓർമ്മകൾ എങ്ങിനെ ഞാൻ മറക്കും. …
( അമ്മേ അനുപമ സൗന്ദര്യമേ. …..

വാടി തളർന്നൊരു നിർമ്മാല്യമേ നിന്റെ
കാലീണ ഞാനൊന്നു നുകർണീടട്ടെ. …2
വേദനിച്ചും കണ്ണീർ വാർത്തും എന്നെ
ഞാനാക്കി മാറ്റിയ ദേവത നീ
അമ്മേ അമ്മേ അനുപമ സൗന്ദര്യമേ. …

താരാട്ടു പാട്ടിന്റെ ശീലുകൾക്കപ്പുറം
നീ കണ്ട സ്വപ്‌നങ്ങൾ സത്യമായി. ….2
വടിയോര ഇണമിഴികൾക്ക് മുന്നിൽ ഞാൻ
സ്നേഹമല്ലാതെ എന്ത് നൽകും
അമ്മേ അമ്മേ അനുപമേ സൗന്ദര്യമേ
എന്റെ അറിവിന്റെ ആത്മീയ ദർശനമേ. ..2
നീയെനിക്കേകിയ സ്നേഹ വർഷത്തിന്റെ
ഓർമ്മകൾ എങ്ങിനെ മറക്കും അമ്മേ
ഓർമ്മകൾ എങ്ങിനെ ഞാൻ മറക്കും. ..
( അമ്മേ അനുപമ സൗന്ദര്യമേ. ….)

ഒന്നും പറയാതെ എന്തു നീ ചെയ്കിലും

Album : Onnum Parayathe Enthu Nee Cheigilum

Singer : Umbayi

Lyricist : East Coast Vijayan

ഒന്നും പറയാതെ എന്തു നീ ചെയ്കിലും
എല്ലാമറിയുന്നെൻ അന്തരാത്മാവിന്റെ
വിങ്ങലും തേങ്ങലും. ….2
അല്ലെങ്കിലെന്തിന് നിന്നെ എൻ ജീവനിൽ
ജീവന്റെ ജീവനായ് പൂജിക്കേണം
പ്രിയമുള്ളവളെ പ്രണാസഖി. …
( ഒന്നും പറയാതെ. ……….)

ഇനിയെന്റെ പാട്ടിന്റെ ശ്രുതി മാറിയത് വെറും
വിരഹ വിശാദങ്ങളായിരിക്കാം
വിരഹ വിശാദങ്ങളായിരിക്കാം. ……2
ഇനിയെന്റെ സ്വപ്‌നങ്ങൾ നിറമില്ലാതണയുന്ന വിരസമാം നിമിഷങ്ങളായിരിക്കാം ഇന്നെൻ
നിർ നിദ്ര രാത്രികൾ ആയിരിക്കാം. ..2
( ഒന്നും പറയാതെ. ……..)

ഇതു വഴി വന്നെന്നെ തഴുകിയുണർത്തുമാ
കുളിർക്കറ്റിന് നറുമണം പോയിരിക്കാം
കുളിർക്കറ്റിന് നറുമണം പോയിരിക്കാം. ..2
എന്നും തലോടിയുറക്കുമാ സുഖാ രാത്രി
ഇനിയൊരു നാളും വരില്ലായിരിക്കാം
എന്നെന്നും പാഴ് കിനാവായിരിക്കാം. ..2

ഒന്നും പറയാതെ എന്തു നീ ചെയ്കിലും
എല്ലാമറിയുന്നെൻ അന്തരാത്മാവിന്റെ
വിങ്ങലും തേങ്ങലും. ….2
അല്ലെങ്കിലെന്തിന് നിന്നെ എൻ ജീവനിൽ
ജീവന്റെ ജീവനായ് പൂജിക്കേണം
പ്രിയമുള്ളവളെ പ്രണാസഖി. …
( ഒന്നും പറയാതെ. ……….)

apni zulfein mere shano

Album : Tajmahal
Music : Noushad
Singer : Hariharan

apni zulfein mere shano pe bikhar jane do
aaj roko na mujhe hadh se gujar jaane do
apni zulfein mere shano pe bikhar jane do

tum jo aaye toh baharon pe shabab aaya hai
in nazaron pe bhi halka sa nasha chaya hain
apni aankhon ko nasha aur bhi badh jane do
apni zulfein mere shano pe bikhar jane do
aaj roko na mujhe hadh se gujar jaane do
apni zulfein mere shano pe bikhar jane do

surkh hoton pe gulabo ka guma hota hain
aaisa manjar ho jaha hosh kaha rehta hain
yeh hasin hoth mere hothon se mil jaana do
apni zulfein mere shano pe bikhar jane do
aaj roko na mujhe hadh se gujar jaane do
apni zulfein mere shano pe bikhar jane do

Ehsan tera hoga mujh par

Singer: Mohamed Rafi

Ehsan tera hoga mujh par
Dil chahta hai woh kehne do
Mujhe tumse mohabbat ho gayi
Hai mujhe palko ki chav me rehne do
Ehsan tera hoga mujh par
Dil chahta hai woh kehne do
Mujhe tumse mohabbat ho gaye
hai mujhe palko ki chav me rehne do
Ehsan tera hoga mujh par……

Tumne mujhko hasna sikhaya ho
Tumne mujhko hasna sikhaya ho
Rone kahoge ro lenge abb
Rone kahoge ro lenge abb
Aansu ka hamare gham naa karo
Woh behte hai toh behne do
Mujhe tumse mohabbat ho gayi
Hai mujhe palko ki chav me rehne do
Ehsan tera hoga mujh par

Chahe bana do chahe mita do ho o aa
Chahe bana do chahe mita do ho o aa
Mar bhi gaye toh denge duwaye
Mar bhi gaye toh denge duwaye
Udd udd ke kahegi khak sanam
Yeh darde mohabbat sehne do
Mujhe tumse mohabbat ho gayi hai
Mujhe palko ki chav me rehne do
Ehsan tera hoga mujh par
Dil chahta hai woh kehne do
Mujhe tumse mohabbat ho gayi hai
Mujhe palko ki chav me rehne do
Ehsan tera hoga mujh par

Design a site like this with WordPress.com
Get started