Album: Priye Pranayini
Singer : Umbayi
അമ്മേ അനുപമ സൗന്ദര്യമേ
എന്റെ അറിവിന്റെ ആത്മീയ ദർശനമേ. .2
നീയെനിക്കേകിയ സ്നേഹ വർഷത്തിന്റെ
ഓർമ്മകൾ എങ്ങിനെ മറക്കും അമ്മേ
ഓർമ്മകൾ എങ്ങിനെ ഞാൻ മറക്കും. …
( അമ്മേ അനുപമ സൗന്ദര്യമേ. …..
വാടി തളർന്നൊരു നിർമ്മാല്യമേ നിന്റെ
കാലീണ ഞാനൊന്നു നുകർണീടട്ടെ. …2
വേദനിച്ചും കണ്ണീർ വാർത്തും എന്നെ
ഞാനാക്കി മാറ്റിയ ദേവത നീ
അമ്മേ അമ്മേ അനുപമ സൗന്ദര്യമേ. …
താരാട്ടു പാട്ടിന്റെ ശീലുകൾക്കപ്പുറം
നീ കണ്ട സ്വപ്‌നങ്ങൾ സത്യമായി. ….2
വടിയോര ഇണമിഴികൾക്ക് മുന്നിൽ ഞാൻ
സ്നേഹമല്ലാതെ എന്ത് നൽകും
അമ്മേ അമ്മേ അനുപമേ സൗന്ദര്യമേ
എന്റെ അറിവിന്റെ ആത്മീയ ദർശനമേ. ..2
നീയെനിക്കേകിയ സ്നേഹ വർഷത്തിന്റെ
ഓർമ്മകൾ എങ്ങിനെ മറക്കും അമ്മേ
ഓർമ്മകൾ എങ്ങിനെ ഞാൻ മറക്കും. ..
( അമ്മേ അനുപമ സൗന്ദര്യമേ. ….)