Singer : MS Baburaj
ഇല്ല ദുനിയാവിൽ ഖൈർ ചെയ്യും പൂമാൻ
ഇല്ല കണ്ണുനീർ തുടയ്ക്കുന്നൊരിൻസാൻ
ഇല്ല യതീമിനെ തുണയ്ക്കുന്ന മുസൽമാൻ
അല്ലാഹുവേ ഇത് വല്ലാത്തൊരുസാമാന്
ഇല്ല ദുനിയാവിൽ ഖൈർ ചെയ്യും പൂമാൻ
ഇല്ല കണ്ണുനീർ തുടയ്ക്കുന്നൊരിൻസാൻ…
ഉണ്ടോ ശെരിക്കുള്ളിൽ ഈമാനുറപ്പു
ഉണ്ടോ ഹറാമിനോടൊത്തിരി വെറുപ്പ്
ഉണ്ടോ ഹലാലിനോടല്പം മടുപ്പ്
അല്ലാഹുവേ ഇത് വല്ലാത്തൊരുസാമാന്. ..
ഇല്ല ദുനിയാവിൽ ഖൈർ ചെയ്യും പൂമാൻ
ഇല്ല കണ്ണുനീർ തുടയ്ക്കുന്നൊരിൻസാൻ
ഉണ്ടോ ശെരിക്കുള്ള നിസ്കാരമിവിടെ
ഉണ്ടോ റമളാനിൽ നോമ്പുകൾ ഇവിടെ ..
ഉണ്ടോ സദാക്കയും സക്കാത്തും ഇവിടെ
അല്ലാഹുവേ ഇതുവല്ലാത്തൊരുസാമാന്
ഇല്ല ദുനിയാവിൽ ഖൈർ ചെയ്യും പൂമാൻ
ഇല്ല കണ്ണുനീർ തുടയ്ക്കുന്നൊരിൻസാൻ
ആരാണ് ഹജ്ജിന്ന് പോകുന്നതിവിടെ
നേരായ പണമാണോ പോക്കുന്നതവിടെ. ..
പേരിനൊരു ഹജ്ജിയായി തീരുവാനല്ലേ
അല്ലാഹുവേ ഇത് വല്ലാത്തൊരുസാമാന്
ഇല്ല ദുനിയാവിൽ ഖൈർ ചെയ്യും പൂമാൻ
ഇല്ല കണ്ണുനീർ തുടയ്ക്കുന്നൊരിൻസാൻ
ഇല്ല യതീമിനെ തുണയ്ക്കുന്ന മുസൽമാൻ
അല്ലാഹുവേ ഇത് വല്ലാത്തൊരുസാമാന്
ഇല്ല ദുനിയാവിൽ ഖൈർ ചെയ്യും പൂമാൻ
ഇല്ല കണ്ണുനീർ തുടയ്ക്കുന്നൊരിൻസാൻ…