Album: Paduka Saigal Padoo
Singer : Umbayi
ഏതൊരപൂര്‍വ്വനിമിഷത്തില്‍ നീയെന്
ഏദന്‍ മലര്‍ത്തോപ്പില്‍ വന്നൂ?
മുന്തിരിവള്ളി തളിര്‍ത്തതു പോലൊരു
പുഞ്ചിരിയാലെന്‍ മനംകവര്‍ന്നൂ
ഏതൊരപൂര്‍വ്വനിമിഷത്തില്‍ നീയെൻ ….
ഇടതൂര്‍ന്ന കരിമുന്തിരിക്കുല പോലേ നിന്‍
മുടിയഴിഞ്ഞുലയുകയായീ
ഇരുനീലമുന്തിരിക്കനികള്‍ പോലേ നിന്റെ
മിഴികള്‍ തിളങ്ങുകയായീ
ഏതൊരപൂര്‍വ്വനിമിഷത്തില്‍ നീയെൻ. ..
ചൊടിയിലെ ചെമ്മുന്തിരികളാലാദ്യത്തെ
മധുരം നീ നേദിക്കയായീ….2
ഒരു ഹര്‍ഷോന്മാദത്തിന്‍ ലഹരിയില്‍
പടരും മലര്‍വള്ളിയായീ…..2
ഏതൊരപൂര്‍വ്വനിമിഷത്തില്‍ ….
മിഴിതുറന്നാദ്യമായ് നഗ്നതയെന്തെന്ന-
റിയവേ, ലജ്ജയില്‍ മുങ്ങി….2
തലകുനിച്ചോമനേ, നീ നില്ക്കെ, മുന്തിരി-
ത്തളിരില നാണം മറയ്ക്കയായീ
ഏതൊരപൂര്‍വ്വനിമിഷത്തില്‍ നീയെന്റെ
ഏദന്‍ മലര്‍ത്തോപ്പില്‍ വന്നൂ?
മുന്തിരിവള്ളി തളിര്‍ത്തതു പോലൊരു
പുഞ്ചിരിയാലെന്‍ മനംകവര്‍ന്നൂ
ഏതൊരപൂര്‍വ്വനിമിഷത്തില്‍ നീയെൻ …