Album : Onnum Parayathe Enthu Nee Cheigilum
Singer : Umbayi
Lyricist : East Coast Vijayan
ഒന്നും പറയാതെ എന്തു നീ ചെയ്കിലും
എല്ലാമറിയുന്നെൻ അന്തരാത്മാവിന്റെ
വിങ്ങലും തേങ്ങലും. ….2
അല്ലെങ്കിലെന്തിന് നിന്നെ എൻ ജീവനിൽ
ജീവന്റെ ജീവനായ് പൂജിക്കേണം
പ്രിയമുള്ളവളെ പ്രണാസഖി. …
( ഒന്നും പറയാതെ. ……….)
ഇനിയെന്റെ പാട്ടിന്റെ ശ്രുതി മാറിയത് വെറും
വിരഹ വിശാദങ്ങളായിരിക്കാം
വിരഹ വിശാദങ്ങളായിരിക്കാം. ……2
ഇനിയെന്റെ സ്വപ്‌നങ്ങൾ നിറമില്ലാതണയുന്ന വിരസമാം നിമിഷങ്ങളായിരിക്കാം ഇന്നെൻ
നിർ നിദ്ര രാത്രികൾ ആയിരിക്കാം. ..2
( ഒന്നും പറയാതെ. ……..)
ഇതു വഴി വന്നെന്നെ തഴുകിയുണർത്തുമാ
കുളിർക്കറ്റിന് നറുമണം പോയിരിക്കാം
കുളിർക്കറ്റിന് നറുമണം പോയിരിക്കാം. ..2
എന്നും തലോടിയുറക്കുമാ സുഖാ രാത്രി
ഇനിയൊരു നാളും വരില്ലായിരിക്കാം
എന്നെന്നും പാഴ് കിനാവായിരിക്കാം. ..2
ഒന്നും പറയാതെ എന്തു നീ ചെയ്കിലും
എല്ലാമറിയുന്നെൻ അന്തരാത്മാവിന്റെ
വിങ്ങലും തേങ്ങലും. ….2
അല്ലെങ്കിലെന്തിന് നിന്നെ എൻ ജീവനിൽ
ജീവന്റെ ജീവനായ് പൂജിക്കേണം
പ്രിയമുള്ളവളെ പ്രണാസഖി. …
( ഒന്നും പറയാതെ. ……….)