രണ്ടത്താണി ഹംസ
കർബല മണൽ തീരങ്ങൾ ഏറ്റ് പറഞ്ഞ്
കഥനാ കുലമാം ഖൽബ് നീറി പുകഞ്ഞ്. .2
( കർബലമണൽ. ….)
അരുമപ്പൂ റസൂലിന്റെ പൗത്രാ കനിയാം
അലിയോലിയരെ കരൾ കനിമകാനാം. .2
ഫാത്തിമത് സുഹ്‌റ തൻ ഓമൽ സൂദനാം.
പങ്കജാ മുഖവും ചന്ദ്ര ശോഭയുള്ളോരാം
അത്ര ഹുസൈൻ എന്നോരാം. …
( കർബല മണൽ. ….)
ക്രൂരനായ യാസീതിന്റെ കൊടും ചതികൾ ഖുഫായാകയ് നശിചീടേയ് ജന നദി നദികൾ ..2
കത്തെഴുതി ഇമാം ഉടൻ പുറപ്പെടണം
തൾക്ഷണം ഹുസൈനും യാത്രക്കൊരു –
ങ്ങീടണം യാത്ര പുറപ്പെടണം. …
( കർബല മണൽ. ….)
കാതമെങ്ങും താണ്ടി താനും നടനീടുന്നു
കർബല മണൽ പരപ്പിൽ വസിച്ചീടുന്നു.2
ദീനിനായി അടരാടാൻ ഉറച്ചിരുന്നു
ധീരരായ സഹാബികൾ ഒരുങ്ങീടുന്നു
യുദ്ധo തുടങ്ങീടുന്നു. ….
( കർബല മണൽ. …..)