പവിഴം പോൽ പവിഴാധരം പോൽ

Music:
ജോൺസൺ
Lyricist:
ഒ എൻ വി കുറുപ്പ്
Singer:
കെ ജെ യേശുദാസ്

പവിഴം പോൽ പവിഴാധരം പോൽ
പനിനീർ പൊൻ മുകുളം പോൽ (2)
തുടുശോഭയെഴും നിറമുന്തിരി നിൻ
മുഖസൗരഭമോ പകരുന്നൂ

(പവിഴം പോൽ …)

മാതളങ്ങൾ തളിർ ചൂടിയില്ലേ കതിർ-
പ്പാൽമണികൾ കനമാർന്നതില്ലേ
മദകൂജനമാർന്നിണപ്പ്രാക്കളില്ലേ (2)
പുലർ വേളകളിൽ വയലേലകളിൽ
കണി കണ്ടു വരാം കുളിർ ചൂടി വരാം

(പവിഴം പോൽ …)

നിന്നനുരാഗമിതെൻ സിരയിൽ സുഖ
ഗന്ധമെഴും മദിരാസവമായ് (2)
ഇളമാനിണ നിൻ കുളിർമാറിൽ സഖീ (2)
തരളാർദ്രമിതാ തല ചായ്ക്കുകയായ്
വരു സുന്ദരി എൻ മലർ ശയ്യയിതിൽ

(പവിഴം പോൽ..)

Published by Fx music

Shahul Hameed Chappangathil House Papayi Parangimoochikkal Chappangadi (PO) 676503

Leave a comment

Design a site like this with WordPress.com
Get started